ദേശീയം

ബോളിവുഡിന് പിന്നാലെ രാഷ്ട്രീയത്തിലേക്കും; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് സഞ്ജയ് നിരുപത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഹസിന്‍ ജഹാന്റെ കോണ്‍ഗ്രസ് പ്രവേശനം. 

അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹസന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. മുഹമ്മദ് ഷമിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ച് ഹസിന്‍ ജഹാന്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

നിരവധി പെണ്‍കുട്ടികളുമായി മുഹമ്മദ് ഷമിക്ക് ബന്ധമുണ്ടെന്നായിരുന്നു ഷമിയുടെ പെണ്‍കുട്ടികളുമായുള്ള സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഹസിന്‍ ആരോപിച്ചത്. മുഹമ്മദ് ഷമിക്കെതിരെ ഒത്തുകളി ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരുന്നു. ഇതില്‍ ബിസിസിഐ അന്വേഷണം നടത്തിയെങ്കിലും ഷമി കുറ്റക്കാരനല്ല എന്ന് കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു