ദേശീയം

ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരില്‍ കണ്ടപ്പോള്‍ തകര്‍ന്നുപോയി, പതിനഞ്ചുകാരന്‍ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാനുളള പെടാപ്പാടില്‍; കഥ ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരില്‍ കണ്ട പതിനഞ്ചുകാരന്‍ കുരുക്കില്‍. ആസ്സാം സ്വദേശിയായ പതിനഞ്ചുകാരനാണ് തെറ്റി വിളിച്ച നമ്പറില്‍ നിന്നും പ്രണയം തുടങ്ങി ഒടുവില്‍ കെണിയില്‍പ്പെട്ടത്. ശബ്ദത്തെ പ്രണയിച്ച പതിനഞ്ചുകാരന്‍ വിളികളുടെ എണ്ണം കൂട്ടി.  ഒടുവില്‍ ഇരുവരും പരസ്പരം പ്രായമോ വിവരങ്ങളോ ഒന്നും കൈമാറാതെ തന്നെ പ്രണയത്തിലാകുകയായിരുന്നു. ഒടുവില്‍ തന്റെ കാമുകിയെ കാണാനെത്തിയ പതിനഞ്ചുകാരന്‍ തകര്‍ന്നുപോയി. സംഭവം എന്താണെന്നല്ലേ? കാമുകിക്ക് അറുപത് വയസ്സുണ്ടായിരുന്നു. രണ്ടുപേരുടെയും അവസ്ഥ ഏകദേശം ഒരുപോലെയായിരുന്നു.

ആണ്‍കുട്ടിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. സുഹൃത്തായി മാത്രമേ പരിഗണിച്ചിട്ടുള്ളൂ. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ല. എന്നാല്‍ ഇതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന നിലപാടാണ് പതിനഞ്ചുകാരന്. വീട്ടുകാര്‍ പറയുന്നത് കല്യാണം കഴിച്ച് സുഖമായി ജീവിക്കാനാണ്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചതായി ഗുവാഹത്തിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ നിര്‍മല്‍ ദേകാ പറയുന്നു. കൂടുതല്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പിച്ചതായും പൊലീസ് വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി