ദേശീയം

അടികിട്ടിയാല്‍ നീ പാന്റില്‍ മുള്ളും; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ബിജെപി എംഎല്‍എയുടെ ഭീഷണിയും അധിക്ഷേപവും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോത്ത: സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരെ ബിജെപി എംഎല്‍എയുടെ ശകാരവര്‍ഷം. ലാദ്പുരയിലെ എംഎല്‍എയായ ഭവാനി സിംഗ് രാജവത്താണ് രാജസ്ഥാന്‍ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് ഡപ്യൂട്ടി രജിസ്റ്റാറോട് അപമര്യാദയായി പെരുമാറിയത്. 

ഉഴുന്ന് പരിപ്പ് സംഭരണത്തിനായി ചന്തയിലെത്തിയപ്പോഴായിരുന്നു ശകാരവര്‍ഷം. സംഭരണത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി കര്‍ഷകര്‍ എംഎല്‍എയോട് ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിപ്പിക്കുകയായിരുന്നു.  പിന്നാലെ മാര്‍ക്കറ്റിലെത്തിയ ഉദ്യോഗസ്ഥനോട് എംഎല്‍എ തട്ടിക്കയറുകയായിരുന്നു. എന്നോട് ഒരു അടികിട്ടിയാല്‍ താന്‍ പാന്റില്‍ മുള്ളുമെന്ന് ആള്‍കൂട്ടം കേള്‍ക്കെ എംഎല്‍എ ആക്രോശിച്ചു. സംഭവത്തിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

1,11,000 ക്വിന്റല്‍ ഉഴുന്ന് പരിപ്പ സംഭരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും നൂറ് ക്വിന്റല്‍ മാത്രമാണ് സംഭരിച്ചതെന്നാണ് എംഎല്‍എ പറയുന്നത്. സംഭരണം വേഗത്തിലാക്കണമെന്നും എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ കര്‍ഷകര്‍ക്കായി ഇനിയും എന്റെ ശബ്ദം ഉയരുമെന്ന് എംഎല്‍എ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്