ദേശീയം

യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം: ജക്കാര്‍ത്തയിലേക്ക് പോകുന്ന വിമാനം മുംബൈയിലിറക്കി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള യാത്രക്കിടെ യുവതി വിമാനത്തില്‍ പ്രസവിച്ചു. എത്തിഹാദ് വിമാനത്തിലാണ് ഇന്തോനേഷ്യന്‍ യുവതി പ്രസവിച്ചത്. അടിയന്തര സാഹചര്യമുണ്ടായത് മൂലം ജക്കാര്‍ത്തയിലേക്ക് പറന്ന വിമാനം വഴി തിരിച്ച ശേഷം മുംബൈയിലെ ശിവാജി മഹാരാജ് വിമാനത്താവളത്തില്‍ ഇറക്കി.

തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും അതിവേഗം സെവന്‍ ഹില്‍സ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്. ബാക്കി വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇവൈ474 എന്ന എത്തിഹാദ് വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. അടിയന്തര സാഹചര്യം മൂലം വിമാനം രണ്ട് മണിക്കൂര്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ