ദേശീയം

രണ്ട് പതിറ്റാണ്ടിന് ശേഷം  താരിഖ് അൻവറിന് 'ഘർവാപസി' ; കോൺ​ഗ്രസിൽ ചേർന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ശ​ര​ദ്​ പ​വാ​റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻസിപിയിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി  കൂടിക്കാഴ്ച നടത്തിയശേഷമാണ് കോൺഗ്രസിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മറ്റ് പാർട്ടി പ്രവർത്തകരും താരിഖ് അൻവറിനൊപ്പം ഉണ്ടായിരുന്നു. 

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ശ​ര​ദ്​ പ​വാർ ന്യാ​യീ​ക​രി​ച്ച​തിൽ പ്രതിഷേധിച്ചാണ് വ​ലം​കൈയായിരുന്ന താ​രി​ഖ്​ അ​ൻ​വ​ർ എ​ൻസിപി വിട്ടത്.  സം​യു​ക്ത പാ​ർ​ലമെ​ന്‍ററി സ​മി​തി അ​ന്വേ​ഷിക്കണമെന്ന് മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസ് ആവശ്യപ്പെടുന്ന ഘട്ടത്തിൽ പവാർ ന​രേ​ന്ദ്ര മോ​ദി​യെ സം​ര​ക്ഷിച്ച് സം​സാ​രി​ച്ച​ത്​ ശ​രി​യാ​യി​ല്ലെ​ന്നായിരുന്നു​ അ​ൻ​വ​റിന്‍റെ നിലപാട്.

​എൻസിപി വിട്ടതിന് പിന്നാലെ ബി​ഹാ​റി​ലെ ക​തി​ഹാ​ർ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്നു​ള്ള എം പി സ്ഥാനവും അൻവർ രാജിവെച്ചിരുന്നു. 1999 ലാണ് വി​ദേ​ശ വം​ശ​ജ​യാ​യ സോ​ണി​യ ഗാ​ന്ധി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​യാ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശരദ് പവാറും താരിഖ് അൻവറും പി എ സാം​ഗ്മയും കോൺ​ഗ്രസ് വിട്ടത്. തുടർന്ന് ഇവർ എൻസിപി രൂപീകരിക്കുകയായിരുന്നു. സാം​ഗ്മ നേരത്തെ തന്നെ എൻസിപി വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി