ദേശീയം

'മോദി ശിവലിംഗത്തിലെ തേള്‍; കൈ കൊണ്ട് പിടിക്കാനോ ചെരുപ്പ് കൊണ്ട് അടിക്കാനോ പറ്റില്ല'  ; ആര്‍എസ്എസിന്റെ അഭിപ്രായമാണെന്ന് തരൂര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തെ ചുറ്റിയിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ആര്‍എസ്എസ് വക്താവ് പറഞ്ഞതായി ശശി തരൂര്‍. ആര്‍എസ്എസിനുള്ളില്‍ മോദി അനഭിമതനാണ്. പക്ഷേ എന്ത് ചെയ്യാനാണ് ?ശിവലിംഗത്തില്‍ ചുറ്റിയിരിക്കുന്നത് കൊണ്ട് ചെരുപ്പിനടിക്കാനോ തേള്‍ ഇറുക്കിക്കളയുമെന്നത് കൊണ്ട് കൈ കൊണ്ട് പിടിക്കാനോ പറ്റാത്ത അവസ്ഥയാണ് എന്നാണ് ആര്‍എസ്എസ് പറയുന്നതെന്നും തരൂര്‍ പറഞ്ഞു.

തന്റെ പുസ്തകമായ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററിനെ കുറിച്ച് ബംഗളുരുവില്‍ നടന്ന ചടങ്ങിലാണ് തരൂരിന്റെ ഈ വെളിപ്പെടുത്തല്‍. തന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോടാണ് ആര്‍എസ്എസ് വക്താവ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും തരൂര്‍ വ്യക്തമാക്കി.

മണിക്കൂറുകള്‍ക്കുള്ളില്‍ തരൂരിന്റെ വാക്കുകള്‍ക്കെതിരെ ബിജെപി രംഗത്തെത്തി. 'രാഹുല്‍ ഗാന്ധി വലിയ ശിവ ഭക്തനാണ് എന്നല്ലേ അവകാശപ്പെടുന്നത്. മഹാദേവനെ അപമാനിക്കുന്ന തരൂരിന്റെ ഈ വാക്കുകളോട് എന്താണ് അഭിപ്രായമെന്നും, മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. എഎന്‍ഐ പുറത്ത് വിട്ട വാര്‍ത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു കേന്ദ്രമന്ത്രി മാപ്പാവശ്യപ്പെട്ടത്.

ബിജെപിയെയും മോദിയെയും കടന്നാക്രമിച്ചു കൊണ്ടുള്ള തരൂരിന്റെ വാക്കുകളെല്ലാം സമീപ കാലത്ത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഹിന്ദു താലിബാനും, ബിജെപിക്ക് 2019 ല്‍ അധികാരം കിട്ടിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും നേരത്തേ ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ നമക് ഹറാമെന്നും, ഡെങ്കിപ്പനി പരത്തുന്ന കൊതുകാണെന്നുമെല്ലാം പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ