ദേശീയം

'കാമുകി എപ്പോഴും സന്തോഷവതിയായിരിക്കണം' ; മോഷ്ടാവായ ഇംഗ്ലീഷ് അധ്യാപകന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: മൊബൈല്‍ ഫോണ്‍ മോഷ്ടാവായ ഇംഗ്ലീഷ് അധ്യാപകനെ പിടികൂടി ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കാമുകി എപ്പോഴും സന്തോഷവതിയായിരിക്കാനാണ് താന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് ഇംഗ്ലീഷ് അധ്യാപകന്‍ പൊലീസിന് മൊഴി നല്‍കി.

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉദേശിച്ചുളള സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഇംഗ്ലീഷ് അധ്യാപകനായ ജയ്കുമാറാണ് കൂട്ടാളിയൊടൊപ്പം പൊലീസ് പിടിയിലായത്. മോഷ്ടിച്ച എട്ടു മൊബൈല്‍ ഫോണുകള്‍ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.  നാഷണല്‍ ഹൈവേ രണ്ടിലാണ് ഇവര്‍ മൊബൈല്‍ മോഷണം പതിവായി നടത്താറെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കാമുകി എപ്പോഴും സന്തോഷവതിയായിരിക്കാനാണ് താന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് ബിഎസ് സി ബിരുദധാരിയായ ജയ്കുമാര്‍ പൊലീസിന് മൊഴി നല്‍കി. ഇതിനായി പെണ്‍കുട്ടി ഉന്നയിക്കുന്ന ഏത് ആവശ്യവും നിറവേറ്റി കൊടുക്കാറുണ്ടെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം