ദേശീയം

തിങ്കളാഴ്ച കോണ്‍ഗ്രസ് ബന്ദ് 6 മണിക്കൂര്‍; ഇടത് ഹര്‍ത്താല്‍ 12 മണിക്കൂര്‍; കേരളത്തെ ഒഴിവാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഒന്‍പതുമുതല്‍ മൂന്ന് വരെ കോണ്‍ഗ്രസിന്റെ ഭാരതബന്ദ്. അന്ന് ദേശീയ തലത്തില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്താനാണ് സിപിഎമ്മിന്റെയും സിപിഐയുടെയും തീരുമാനം. മുഴുവന്‍ ഇടതുകക്ഷികളും ഹര്‍ത്താലുമായി സഹകരിക്കും

പ്രളയത്തില്‍ നിന്നും കരയകയറുന്ന സാഹചര്യത്തില്‍ കേരളത്തെ ഒഴിവാക്കുമോ എന്ന  കാര്യത്തില്‍ കക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം ആരായുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കും. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തതമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്