ദേശീയം

സുപ്രീം കോടതിയും നമ്മുടെത്; രാമക്ഷേത്രം പണിയുമെന്ന് യുപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: രാമക്ഷേത്രം പണിയുമെന്ന വിവാദപ്രസ്താവനയുമായി യുപി മന്ത്രി. സുപ്രീംകോടതി നമ്മുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാകുമെന്ന യു.പി. മന്ത്രി മുകുത് ബിഹാറിയുടെ പ്രഖ്യാപനം. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം

'അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ഞങ്ങള്‍ വാക്കുനല്‍കിയിരുന്നു. അത് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്' എന്ന് മന്ത്രി പറഞ്ഞപ്പോള്‍ സുപ്രീംകോടതിയുടെ വിധി വരാനുണ്ടല്ലോയെന്നായി മാധ്യമപ്രവര്‍ത്തകന്‍. അപ്പോഴാണ് സുപ്രീംകോടതിയും നമ്മുടേതല്ലേ എന്ന് മന്ത്രി പറഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സമൂഹത്തില്‍ ധ്രുവീകരണം നടത്താനുള്ള ബി.ജെ.പി.യുടെ ശ്രമമാണിതെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു. എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു. നാലു തവണ എം.എല്‍.എ.യായ മുകുത് ബിഹാറി, നിലവില്‍ സഹകരണവകുപ്പ് മന്ത്രിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ