ദേശീയം

തല വിച്ഛേദിക്കപ്പെട്ട നിലയില്‍ പാര്‍ക്കില്‍നിന്ന് മൃതദേഹം കണ്ടെത്തി; തെളിവായി കൈത്തണ്ടയിലെ ടാറ്റൂ മാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തല വിച്ഛേദിക്കപ്പെട്ട നിലയില്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഇരുകൈകളും ഷര്‍ട്ടുകൊണ്ട് കൂട്ടികെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഷര്‍ട്ടിന് പുറമെ മഞ്ഞ കയറുപയോഗിച്ചും കൈകള്‍ കെട്ടിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രയാണ് പാര്‍ക്കില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന്റെ വലതു കൈയ്യില്‍ നന്ദ എന്ന് പച്ച കുത്തിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ഇടത്തുനിന്ന് 50മീറ്റര്‍ അകലെ നിന്നാണ് തല കണ്ടെത്താനായത്. സംഭവം കൊലപാതകമാണെന്നും ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

പാര്‍ക്കില്‍ മാലിന്യങ്ങള്‍ പെറുക്കാനെത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടതെന്നും ഇവര്‍ ഉടന്‍തന്നെ അടുത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. 

മൃതദേഹത്തിനരികില്‍ നിന്ന് ഒരു നീല ജീന്‍സും കറുപ്പും ചുവപ്പും നിറത്തിലെ ഷൂസും ലഭിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചയാള്‍ ആരാണെന്ന് കണ്ടെത്താനാണ് ആദ്യം ശ്രമിക്കുകയെന്നും ശേഷം കൊലപാതകകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്