ദേശീയം

മദ്യപിച്ച് ഭാര്യയെ തല്ലി: തടയാന്‍ ശ്രമിച്ച അമ്മായി അമ്മയെ ഫ്‌ലാറ്റില്‍ നിന്ന് തള്ളിയിട്ട് കൊന്നു

സമകാലിക മലയാളം ഡെസ്ക്

താനെ: അമ്മായി അമ്മയെ ഫ്‌ലാറ്റില്‍ നിന്ന് തള്ളിയിട്ട് കൊന്ന മരുമകന്‍ അറസ്റ്റില്‍. തിങ്കളാഴ്ച്ച രാത്രി 8.30ന് മുംബൈയിലെ റുമ ബാലി സൊസൈറ്റിയിലെ ഫഌറ്റിലാണ് സംഭവം. അന്‍ഗുഷ് ദരാജ് ബാട്ടി (32) ആണ് ഭാര്യാമാതാവ് പരഞ്ജിത് കൗറിനെ വാക്ക് തര്‍ക്കത്തിനിടെ ഫഌറ്റിന്റെ ജനല്‍വഴി തള്ളിയിട്ട് കൊന്നത്. സംഭവം നടക്കുമ്പോള്‍ അങ്കുഷ് മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

ജമ്മു സ്വദേശിയായ അങ്കുഷ് ബധിരയായിരുന്ന തര്‍വീന്ദര്‍ കൗറിനെ ആണ് വിവാഹം കഴിച്ചിട്ടുള്ളത്. ഇവര്‍ അങ്കുഷിനേക്കാള്‍ പ്രായത്തില്‍ വളരെ മുതിര്‍ന്നതായിരുന്നു. മകള്‍ ബധിര ആയതിനാല്‍ അവരുടെ വിവരങ്ങള്‍ അന്വേഷിക്കാനായി പരഞ്ജിത്ത് കൗര്‍ ഫഌറ്റ് സന്ദര്‍ശിക്കുക പതിവായിരുന്നു. തിങ്കളാഴ്ച്ചയും പതിവുപോലെ പരഞ്ജിത്ത് എത്തിയപ്പോള്‍ മദ്യപിച്ച അങ്കുഷ് മകളെ ഉപദ്രവിക്കുന്നതാണ് കണ്ടത്. 

മകളെ രക്ഷിക്കാനായി ഇവര്‍ അങ്കുഷിനെ തല്ലി. ഇതില്‍ രോഷംകൊണ്ട അങ്കുഷ് അമ്മായി അമ്മയെ ജനലിലൂടെ പുറത്തേക്ക് തള്ളിയിട്ടു. ഒന്നാം നിലയില്‍ വച്ചായിരുന്നു സംഭവമെങ്കിലും വീഴ്ച്ചയുടെ ആഘാതത്തില്‍ പരഞ്ജിത്ത് കൗര്‍ കൊല്ലപ്പെട്ടു. സൊസൈറ്റിയിലുള്ളവര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

ഇതേസമയം അങ്കുഷ് ഭാര്യയെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. അമ്മ തിരികെ വരാന്‍ വൈകിയപ്പോള്‍ പരഞ്ജിത്തിന്റെ മകന്‍ ഫോണില്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല സംശയം തോന്നിയതോടെ അന്വേഷിച്ച് സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. 

അങ്കുഷിനെതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ സെപ്തംബര്‍ 15 വരെ പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്ന് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍  പ്രദീപ് എന്‍ ഉഗളെ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്