ദേശീയം

വീണ്ടും അവ​ഗണന; ദുരിതാശ്വാസ സഹായം തീരുമാനിക്കാനുള്ള കേന്ദ്ര ഉന്നതതല യോഗം നാളെ; കേരളത്തിന്റെ പ്രളയക്കെടുതിക്ക് പക്ഷേ ഇടമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ സഹായം തീരുമാനിക്കാനുള്ള കേന്ദ്ര ഉന്നതതല യോഗം നാളെ ചേരും. അതേസമയം ഈ യോ​ഗത്തിൽ കേരളത്തിന്റെ പ്രളയക്കെടുതി ഇടംപിടിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്‌ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

യു.പിയിലെയും മഹാരാഷ്ട്രയിലെയും വിളനാശം മാത്രമാണ് യോഗം പരിഗണിക്കുക. പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യമായ സഹായം നല്‍കിയില്ലെന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അവഗണന. സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കിയില്ലെന്നതിനും കൂടുതല്‍ വ്യക്തത കൈവരാനുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്