ദേശീയം

 65ലക്ഷം രൂപയുടെ കൊള്ള; ദേശീയ ഗുസ്തി താരമടക്കം മൂന്നംഗ സംഘം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 65ലക്ഷം രൂപ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ദേശീയ ഗുസ്തി താരമടക്കം മൂന്നംഗ സംഘം അറസ്റ്റില്‍. കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്ന മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ പക്കല്‍ നിന്ന് 7.5ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഗുസ്തി താരമായ സുനില്‍ കുമാര്‍(26), സുഹൃത്തുക്കളായ രാഗേഷ്(27), യോഗേന്ദര്‍ സരോയ(24) എന്നിവരാണ് അറസ്റ്റിലായത്. 

പ്രതികളില്‍ നിന്ന് രണ്ട് തോക്കുകളും രണ്ട് കാറുകളും അന്വേഷണത്തിനിടയില്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ മാസം ആദ്യം മോഹദ് ഷസേബ് എന്ന ബിസിനസ്സുകാരനില്‍ നിന്ന് 65ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതികളെ പുറത്തുകൊണ്ടുവന്നത്.
 
ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലടക്കം പങ്കെടുത്ത താരമാണ് സുനില്‍. 2008ല്‍ ഡല്‍ഹിയില്‍ നടന്ന സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. ദേശിയ തലത്തില്‍ വെങ്കല മെഡല്‍ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട് സുനില്‍ കുമാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു