ദേശീയം

പൈഥഗോറസ്, ഐൻസ്റ്റീൻ, ന്യൂട്ടൻ; ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങൾക്കൊപ്പം ഇനി നമോയും!

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ധന വില അടിക്കടി വർധിക്കുന്നതിനെതിരേ രാജ്യമെങ്ങും വൻ പ്രതിഷേധമാണ്. കേന്ദ്ര സർക്കരിനെ അടപടലം ട്രോളുകയാണ് സോഷ്യൽ മീഡിയ. അത്തരമൊരു ട്രോളാണ് ഇപ്പോൾ തരം​ഗമായിരിക്കുന്നത്. മുൻ എം.പിയും കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവിയുമായ നടി ദിവ്യ സ്പന്ദന ട്വിറ്ററിലിട്ട പോസ്റ്റാണ് വൈറലായത്. 

പൈഥഗോറസ്, ആൽബർട്ട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉൾപ്പെടുത്തിയ ട്വീറ്റാണ് കൗതുകമാകുന്നത്. ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങൾക്കൊപ്പം ഇനി നമോയുമുണ്ടെന്നാണ് ദിവ്യയുടെ പരി​ഹാസ ട്വീറ്റ്. പൈഥഗോറസ് സിദ്ധാന്തവും ആൽബർട്ട് ഐൻസ്റ്റീന്റെയും ന്യൂട്ടന്റെയും സമവാക്യവും ഇന്ധന വില വർദ്ധനയിൽ ബിജെപിയുടെ ബാർ ഡയഗ്രവും ഉൾപ്പെടുത്തിയൊരു ചിത്രവും ഇതിനൊപ്പമുണ്ട്. ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങളെന്ന് അടിക്കുറിപ്പുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ