ദേശീയം

മോദി നിരക്ഷരനെന്ന സഞ്ജയ് നിരുപത്തിന്റെ പ്രസ്താവന വിവാദത്തില്‍ ; നിരുപം മാനസികരോഗിയെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്


മുംബൈ :  പ്രധാനമന്ത്രി നരേന്ദ്രമോദി നിരക്ഷരനെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപത്തിന്റെ പരാമര്‍ശം വിവാദത്തില്‍. മഹാരാഷ്ട്രയിലെ സ്‌കൂളുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള ഹൃസ്വ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനമാണ് സഞ്ജയ് നിരുപത്തെ ചൊടിപ്പിച്ചത്. 

മോദിയെക്കുറിച്ചുള്ള ഹൃസ്വചിത്രം നിര്‍ബന്ധപൂര്‍വം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം തെറ്റാണ്. കുട്ടികളെ രാഷ്ട്രീയ കളികളില്‍ നിന്ന് അകറ്റി നിര്‍ത്തണം. മോദിയെപ്പോലെ നിരക്ഷരനായ ഒരാളുടെ ജീവിതം കണ്ടിട്ട് കുട്ടികള്‍ക്ക് എന്ത് പഠിക്കാനാണ് ഉള്ളതെന്നും സഞ്ജയ് നിരുപം ചോദിച്ചു. കുട്ടികള്‍ക്കോ, ജനങ്ങള്‍ക്കോ മോദിക്ക് എത്ര ഡിഗ്രി ഉണ്ടെന്ന് പോലും അറിയില്ല. ജനാധിപത്യത്തില്‍ പ്രധാനമന്ത്രി ദേവം അല്ലെന്നും സഞ്ജയ് നിരുപം അഭിപ്രായപ്പെട്ടു. 

സഞ്ജയിന്റെ പ്രസ്താവനയെ അതിരൂക്ഷമായി അപലപിച്ച് ബിജെപി രംഗത്തെത്തി. സഞ്ജയ് നിരുപം മാനസിക രോഗി ആണെന്നായിരുന്നു ബിജെപി സംസ്ഥാന വക്താവ് എന്‍സി ഷൈന വിശേഷിപ്പിച്ചത്. നരേന്ദ്രമോദി 125 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയാണ് എന്ന കാര്യം സഞ്ജയ് നിരുപം മറന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് ഉചിതമായ മറുപടി നല്‍കുമെന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു