ദേശീയം

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എതിരെ അറസ്റ്റ് വാറന്റ്; പിന്നില്‍ മോദിയെന്ന് ടിഡിപി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് എതിരെ അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പടുവിച്ചിരിക്കുന്നത്. ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായി 2010ല്‍ നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. 

നായിഡുവിനൊപ്പം 16പേര്‍ക്കെതിരെയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. നായിഡുവിന്റെ  മന്ത്രിസഭാഗംങ്ങളായ ഉമാ മഹേശ്വര റാവു, ആനന്ദ ബാബു, മുന്‍ എംഎല്‍എ ജി.കമലാകരന്‍ എന്നിവരും ഇക്കൂട്ടത്തില്‍ പെടുന്നു.ഇവരെ സെപ്റ്റംബര്‍ 21കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. അറസ്റ്റ് വാറന്റിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമാണെന്ന ആരോപണവുമായി ടിഡിപി രംഗത്തെി. 

അണക്കെട്ടിന് എതിരെ പ്രതിഷോധം നടത്തിയതിന്റെ പേരില്‍ 2010ല്‍ ഐക്യ ആന്ധ്ര പ്രതിപക്ഷ നേതാവിയുരുന്ന ചന്ദ്രബാബു നായിഡുവിനെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. ഇതിനെതിരെ മഹാരാഷ്ട്രാ സ്വദേശി സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഉഇപ്പോള്‍ കോടതി വീണ്ടും അറ്‌സറ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു