ദേശീയം

മാവോയിസ്റ്റ് നേതാവ് കീഴടങ്ങി; 25 ലക്ഷം രൂപ കയ്യോടെ കൊടുത്ത് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:  മാവോയിസ്റ്റ് നേതാവ് പൊലീസില്‍ കീഴടങ്ങിയപ്പോള്‍ ലഭിച്ചത് 25 ലക്ഷം രൂപ. 77 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് കമലേഷ് കുമാര്‍ ഗഞ്ചുവിനാണ് പൊലീസില്‍ കീഴടങ്ങിയപ്പോള്‍ പാരിതോഷികമായി 25ലക്ഷംരൂപ ലഭിച്ചത്. ഇയ്യാളുടെ തലയ്ക്ക് സര്‍ക്കാര്‍ 25ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച ജാര്‍ഖണ്ഡിലെ ദല്‍തോങ്കഞ്ച് പൊലീസിലാണ് ഇയാള്‍ കീഴടങ്ങിയത്. ബിഹാര്‍,ജാര്‍ഖണ്ഡ്,ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ സജീവ പ്രവര്‍ത്തനം നടത്തിവന്നിരുന്ന മാവോയിസ്റ്റ് നേതാവാണ് ഇയ്യാള്‍. 

ഛത്തീസ്ഗഡിലെ ബസ്തറില്‍ മറ്റൊരു മുതിര്‍ന്ന നാവോയിസ്റ്റ് നേതാവായ വെട്ടി രാമയും പൊലീസില്‍ കീഴടങ്ങി. കമലേഷ് ആയുധങ്ങളില്ലാതെയാണ് കീഴടങ്ങിയത്. റൈഫിളുമായിട്ടാണ് രാമ കീഴടിങ്ങയത്. കിസ്തരമില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 9 സിഐആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്ത മൈന്‍ സ്‌ഫോടനത്തില സൂത്രധരനാണ് വെട്ടി രാമ. 

കമലേഷിന് എതിരെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വ ജില്ലയില്‍ 33കേസുകളും ലത്തേഹര്‍ ജില്ലയില്ഡ 44 കേസുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 2017ജൂണിന് ശേഷം കീഴടങ്ങുന്ന രണ്ടാമത്തെ പ്രധാന നേതാവാണ് കമലേഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്