ദേശീയം

കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു ; ഏറ്റുമുട്ടൽ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയിലെ ഒരു വീട്ടിൽ അഞ്ചു ഭീകരർ ഒളിച്ചിരിക്കുന്നതായാണ് സൈന്യം അറിയിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 

സുരക്ഷയുടെ ഭാ​ഗമായി ബാരാമുള്ള ഖാസിഗുഡ് പാതയിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ദക്ഷിണ കശ്മീരിലെ ചൗഗാം ജില്ലയിൽ കൂടുതൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നു സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കശ്മീരിലെ റീസി ജില്ലയിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ