ദേശീയം

മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്നു: പകരക്കാരനെ കണ്ടെത്താന്‍ ബിജെപി

സമകാലിക മലയാളം ഡെസ്ക്

പനാജി: അസുഖബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി  തുടരുന്നു. അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ഏതാനും നാളുകളായി മനോഹര്‍ പരീക്കര്‍ ചികിത്സയിലാണ്.   

മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും വേറെ പ്രശ്‌നങ്ങളില്ലന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മനോഹറിന് പകരക്കാരനെ തേടിയുള്ള ചര്‍ച്ചകള്‍ ഗോവയില്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ ദേശീയ നിരീക്ഷകര്‍ ഇന്ന് ഗോവയില്‍ എത്തും.  

പരീക്കറിന്റെ അനാരോഗ്യം കണക്കിലെടുത്ത് ഘടക കക്ഷിയായ എംജിപിയുടെ നേതാവും നിലവില്‍ മന്ത്രി സഭയില്‍ രണ്ടാമനുമായ സുദ്ദീന്‍ ദാവലിക്കറിന് മുഖ്യമന്ത്രിയുടെ ചുമതല  നല്‍കുമെന്നാണ്  സൂചന. എന്നാല്‍ ഈക്കാര്യത്തെക്കുറിച്ച്  ബിജെപി പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം