ദേശീയം

ജെഎന്‍യു ഇടതുസഖ്യത്തിനൊപ്പം; എബിവിപിക്ക് കനത്ത തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യസ്ഥാനാര്‍ഥികള്‍ വിജയിച്ചു. ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പ്രധാന സീറ്റുകളിലെല്ലാം ഇടതു സ്ഥാനാര്‍ഥികള്‍ക്കാണ് വിജയം.


എസ്എഫ്‌ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നിവരാണ് ഇടതുസഖ്യത്തിലുള്ളത്. 

ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ അമുത 757 വോട്ടിനാണ് ജയിച്ചത്. ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന അജീജിന്റെ വിജയം 1193 വോ്ട്ടുകള്‍ക്കാണ്. വൈസ് പ്രസിഡന്റായി സരിക തെരഞ്ഞടുക്കപ്പെട്ടു. 1579 വോട്ടുകള്‍ക്കാണ് വിജയം.പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എന്‍ സായ് ബാലാജി 1179 വോട്ടുകള്‍ക്ക് വിജയിച്ചു.

എബിവിപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി തെരഞ്ഞെടുപ്പ്. എബിവിപിക്ക് മിക്ക ഡിപ്പാര്‍ട്ട്‌മെന്റഉകളും നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് എബിവിപി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതായി ആരോപണമുണ്ടായിരുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ വോട്ടെണ്ണല്‍ നിര്‍ത്തി വച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍