ദേശീയം

അടിമുടി മുഖം മിനുക്കാനൊരുങ്ങി സൈന്യം; 9,100 കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഒന്‍പതിനായിരം കോടിയുടെ സൈനികോപകരണങ്ങളും ആയുധങ്ങളും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. രണ്ട് റെജിമെന്റുകളിലേക്ക് ആകാശ് മിസൈല്‍ സിസ്റ്റങ്ങളടക്കം 9,100 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. 

പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയുടെ തീരുമാനത്തിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിഷന്‍ കൗണ്‍സില്‍ (ഡി.എ.സി) അംഗീകാരം നല്‍കി. 

പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷനായ സമിതിയാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍. ആകാശ് മിസൈലിന്റെ ഏറ്റവും പുതിയ ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇവയ്‌ക്കൊപ്പം ടി90 ടാങ്കുകള്‍ക്ക് കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള തീരുമാനത്തിനും അംഗീകാരമുണ്ട്. ഇതിന്റെ രൂപകല്‍പ്പനയും മറ്റും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ) കീഴിലാണ്. ഇതിന്റെ വിദേശ നിര്‍മിത ഉപകരണങ്ങളുടെ പരിശോധനയും ഡി.ആര്‍.ഡി.ഒ തന്നെ നിര്‍വഹിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ