ദേശീയം

പരിപൂര്‍ണ നഗ്നരായി വാഹനം ഓടിച്ചു , മറ്റൊരു കാറില്‍ വന്നിടിച്ചു, അമ്പരന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മീററ്റിലെ തിരക്കേറിയ ഗാര്‍ഹ് റോഡില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. എന്നാല്‍ ഞായറാഴ്ച രാത്രി ഉണ്ടായ അപകടം പൊലീസിനെയും അമ്പരപ്പിച്ചു. രാത്രി ഒമ്പതരയോടെ ഒരു ആഡംബര എസ് യു വി കാര്‍, മറ്റൊരു കാറിനെ ഇടിക്കുകയായിരുന്നു. 

എസ് യു വി ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ കാര്‍ ഡ്രൈവര്‍ രാജീവ് രസ്‌തോഗി, രോഷത്തോടെ അപകടത്തിന് ഇടയാക്കിയ ആഡംബര വാഹനത്തിനേക്ക് അടുത്തേക്ക് വന്നു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ളതായിരുന്നു ആ വാഹനം. എന്നാല്‍ ആഡംബര കാറിന്റെ ചില്ലിലൂടെ നോക്കിയ രാജീവ് അത്ഭുത സ്തബ്ധനായി. 

കാറില്‍ ഉണ്ടായിരുന്നത് രണ്ട് ചൈനീസ് പൗരന്മാര്‍. ഇരുവരും പൂര്‍ണ നഗ്നരും. മദ്യലഹരിയിലായിരുന്നു ഇവരെന്ന് രാജീവ് രസ്‌തോഗി പറഞ്ഞു. അമ്പരന്നുപോയ രസ്‌തോഗി ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ അപകട സ്ഥലത്ത് ആള്‍ക്കൂട്ടം തടിച്ചുകൂടി. 

സ്ഥലത്തെത്തിയ പൊലീസും ഇവരെ പുറത്തിറക്കാനാകാതെ കുഴങ്ങി. പിന്നീട് വസ്ത്രം എത്തിച്ചശേഷമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. എന്തുകൊണ്ടാണ് വസ്ത്രം ധരിക്കാത്തത് എന്ന ചോദ്യത്തിന്, ഇന്ത്യന്‍ ബിയര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്നായിരുന്നു ഇവര്‍ പൊലീസിന് നല്‍കിയ വിശദീകരണം. 

പിടിയിലായ ചൈനീസ് പൗരന്മാര്‍, മംഗള്‍പാണ്ഡെ നഗറിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ഗോക്വിംഗ് സിയ, വെന്‍ക്‌സിന്‍ സു എന്നിവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ ചൈനീസ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുകയാണ്. കാര്‍ ഡ്രൈവര്‍ രാജീവ് രസ്‌തോഗിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, അലക്ഷ്യമായ ഡ്രൈവിംഗ്, മോശം പെരുമാറ്റം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി എസ്പി രണ്‍വിജയ് സിംഗ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍