ദേശീയം

പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ഒരേ സമയം കേക്ക് മുറിച്ചത് 1200 ആളുകള്‍: ഗിന്നസ് റെക്കോര്‍ഡ് ആണ് ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 68ാം ജന്‍മദിനമായിരുന്നു. പിറന്നാള്‍ ദിനത്തില്‍ റെക്കോര്‍ഡ് ആഘോഷം നടത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ബേക്കറി. സെപ്തംബര്‍ 17ന് പിറന്നാള്‍ ആഘോഷിക്കുന്ന 1200 പേരെ ചേര്‍ത്തായിരുന്നു കേക്ക് മുറി ആഘോഷം. ജന്മദിനം ആഘോഷിക്കുന്നവരുടെ ഒത്തുചേരലെന്ന റെക്കോര്‍ഡ് ആണ് ലക്ഷ്യം. 

നിലവില്‍ നെതര്‍ലന്റിലെ സ്റ്റിച്ചിംഗ് അപ്പെന്‍ഹോള്‍ സംഘടിപ്പിച്ച ഒരു കൂട്ട കേക്കുമുറിക്കാണ് ഈ റെക്കോര്‍ഡ് ഉള്ളത്. 2012 ജൂലൈ 4ന് 228 പേരുടെ ഒരുമിച്ചുള്ള പിറന്നാള്‍ ആഘോഷിച്ചാണ് അന്ന് അവര്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.  

സൂറത്തിലെ സര്‍സാന എക്‌സിബിഷന്‍ സെന്ററില്‍ വെച്ച് നടന്ന 1200 പേരുടെ കേക്ക് മുറി പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍  പങ്കെടുത്തിരുന്നു. ഇവരെ ഇരുപത് സംഘങ്ങളാക്കി തിരിച്ചായിരുന്നു ആഘോഷം. ജന്മദിന തൊപ്പികളും ഗാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിരിന്നു. അതുല്യ ശക്തി ദിവസം എന്ന് പേരിടാടണ് സെപ്തംബര്‍ 17ലെ പിറന്നാളുകള്‍ ആഘോഷിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍