ദേശീയം

മകളെ പീഡിപ്പിച്ച കേസ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല ; പിതാവിനെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

നാസിക് : ബലാല്‍സംഗ കേസ് പിന്‍വലിക്കണമെന്ന പ്രതിയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്, യുവതിയുടെ പിതാവിനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. സംഭവത്തില്‍ പീഡനക്കേസ് പ്രതിയായ സയ്യദ് സയീദ് അടക്കം നാലുപേര്‍ പിടിയിലായി. 

സയ്യദ് സയീദും സംഘവും 2015 ല്‍ നാസിക്കിലെ മലേഗാവില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭനവത്തില്‍ സയീദ് അടക്കം ഏതാനും പേര്‍ അറസ്റ്റിലായിരുന്നു. കേസ് ഇപ്പോള്‍ കോടതിയിലാണ്.

ഇതിനിടെ പുറത്തിറങ്ങിയ സയീദ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്, പെണ്‍കുട്ടിയുടെ പിതാവ് ഫസല്‍ മൊഹമ്മദ് നവാബ് അലിയെ സമീപിച്ചു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ അലി സമ്മതിച്ചില്ല. ഇതില്‍ കുപിതരായാണ് സയീദും സംഘവും ശനിയാഴ്ച രാത്രി വടിയും മാരകായുധങ്ങളുമായി യുവതിയുടെ പിതാവിനെ ആക്രമിച്ചത്. 

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫസല്‍ മൊഹമ്മദ് നവാബ് അലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അലിയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സയീദ് അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഡിഎസ്പി രത്‌നാകര്‍ നവാല്‍കെ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല