ദേശീയം

മുഖം പൊത്തി കരഞ്ഞ അവന്റെ കണ്ണീരൊപ്പാന്‍ എത്തിയത് ആയിരങ്ങള്‍; ഡല്‍ഹിയില്‍ മരിച്ച തോട്ടിയുടെ കുടുംബത്തിന് സഹായപ്രവാഹം  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൃതശരീരം സംസ്‌കരിക്കാന്‍ പണമില്ലാതെ ശ്മശാനത്തിന് മുന്നില്‍ കിടത്തിയിരുന്ന അച്ഛനെ കാണാന്‍ എത്തിയ മകന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വലിയ വേദനയാണ് ഉണ്ടാക്കിയത്. വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ മൃതശരീരത്തിന് അടുത്തേക്ക് നടന്നടുത്ത അവന്‍ മുഖത്തുനിന്ന് തുണി മാറ്റി അവന്റെ കുഞ്ഞി കൈകള്‍ കൊണ്ട് അച്ഛന്റെ കവിളുകളില്‍ പിടിച്ച് മുഖം പൊത്തി കരയുമ്പോഴുള്ള ദൃശ്യമാണ് ചിത്രത്തിലുള്ളത്. സമൂഹമാധ്യമങ്ങിലൂടെ പ്രചരിച്ച ഈ ചിത്രം കണ്ട് ആയിരങ്ങളാണ് അവന്റെ കണ്ണീരൊപ്പാന്‍ എത്തിയത്.

ഡല്‍ഹിയിലെ അഴുക്കു ചാലില്‍ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ മരിച്ച ക്ലീനിങ് തൊഴിലാളി അനിലിന്റെ കുടുംബത്തേതേടിയാണ് സഹായപ്രവാഹമെത്തിയത്. ചിത്രം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഏകദേശം 27ലക്ഷത്തോളം രൂപ ഈ കുടുംബത്തെതേടിയെത്തി. 

തോട്ടി തൊഴിലാളികളുടെ ദുരിത ജീവിതം തുറന്നു കാട്ടുന്നതായിരുന്നു ആ ചിത്രം. മൃതദേഹം ദഹിപ്പിക്കാനുള്ള പണം പോലും ഇല്ലാത്തതുകൊണ്ട് ശ്മശാനത്തിന് മുന്നില്‍ കിടത്തിയിരിക്കുകയായിരുന്നു അവന്റെ അച്ഛനെ. 

28 കാരനായ അനിലാണ് അഴുക്കുചാലില്‍ ഇറങ്ങി പണി ചെയ്യുന്നതിനിടെ മരിച്ചത്. സുരക്ഷ കരുതല്‍ എടുക്കാതെ അഴുക്കുചാലില്‍ ഇറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. സീവേജ് പൈപ്പിനുള്ളില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് ഒരാഴ്ച തികയും മുന്‍പാണ് അനിലിന്റെ മരണവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'