ദേശീയം

ജോലി വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയായ യുവതിയെ ഏഴ് മാസത്തോളം പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഭിന്നശേഷിക്കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഏഴ് മാസമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ (ആര്‍ടിസി) ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 29കാരിയായ യുവതിയില്‍ നിന്ന് ഇയാള്‍ മൂന്ന് ലക്ഷം രൂപയും ചില രേഖകളും വാങ്ങിയിരുന്നെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര നേതാക്കളെ അടുത്ത് പരിചയമുണ്ടെന്നുപറഞ്ഞാണ് ഇയാള്‍ യുവതിയെ ജോലിക്കാര്യം വിശ്വസിപ്പിച്ചത്. സയ്‌ലു എന്ന യുവാവാണ് അറസ്റ്റിലായത്. 

ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്ന് താന്‍ ജോലിക്കായി ശ്രമിക്കുകയായിരുന്നെന്നും ഇതിനിടയാണ് സയ്‌ലുവിനെ പരിചയപ്പെട്ടതെന്നും യുവതി പൊലീസില്‍ പറഞ്ഞു. സയ്‌ലു പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്നറിയാന്‍ ശ്രമിച്ച യുവതിക്ക് മുന്നില്‍ വ്യാജ ഐഡി കാര്‍ഡും സാലറി സ്ലിപ്പും കാണിച്ച് ഇയാള്‍ വിശ്വാസ്യത സൃഷ്ടിക്കുകയായിരുന്നു. യുവതിക്ക് ജോലി ലഭിച്ചെന്ന് വരുത്തിതീര്‍ക്കാനാണ് അവരുടെ പേരിലുള്ള വ്യാജ ഐഡി കാര്‍ഡ് കാണിച്ചത്. 

പിന്നീട് ഒരു ദിവസം മധുരപലഹാരങ്ങളുമായി വീട്ടിലേക്കെത്തിയ ഇയാള്‍ അവിടേവെച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ ആരോപിച്ചു. മധുരപലഹാരങ്ങള്‍ കഴിച്ചതോടെ ക്ഷീണിതയായ താന്‍ പിന്നീട് ബോധരഹിതയാകുകയായിരുന്നെന്നും യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് പറഞ്ഞ് സൈലു തന്നെ ഭീഷണിപ്പെടുത്തിയെന്നും തന്റെ മകനെ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണിയെന്നും അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്