ദേശീയം

'തെളിവ് എവിടെ, ഹാജരാക്കൂ'; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് സുപ്രിം കോടതി. ഇവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയെങ്കിലും ഹാജരാക്കൂവെന്ന് പൂനെ പൊലീസിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

 ആഗസ്റ്റ് 26 നാണ് സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തെലുങ്ക് കവി വരവരറാവു, അഭിഭാഷകയും ട്രേഡ് യൂണിയന്‍ നേതാവുമായ സുധാ ഭരദ്വാജ്, അഭിഭാഷകരായ അരുണ്‍ ഫെറേറിയ, വെര്‍നണ്‍ ഗൊണ്‍സാല്‍വസ്, പൊതു പ്രവര്‍ത്തകനായ ഗൗതം നവ്‌ലാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴും വീട്ടുതടങ്കലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്