ദേശീയം

ജല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 38കിലോ പ്ലാസ്റ്റിക് മാലിന്യം; പുറത്തെടുത്തത് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ

സമകാലിക മലയാളം ഡെസ്ക്

മറയൂര്‍: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കാളയുടെ വയറ്റില്‍ കണ്ടെത്തിയത് 38 കിലോ പ്ലാസ്റ്റിക്ക് മാലിന്യം. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മാലിന്യം നീക്കം ചെയ്തത്.  മധുര ജില്ലയിലെ പുത്തൂര്‍ വെറ്ററിനറി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.

മധുര വാടിപ്പെട്ടി ചിത്തിലങ്ങാടി സ്വദേശി അഴക്മണിയുടെ ജല്ലിക്കെട്ട് കാള കുറേ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിലായി. വയര്‍ ഭാഗം വീര്‍ത്തു വരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുത്തൂരിലുള്ള വെറ്ററിനറി ഡോക്ടര്‍ സുരേഷിനെ സമീപിച്ചത്. വയറ്റില്‍ ദഹിക്കാതെയുള്ള വസ്തുക്കള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ കാളയെ ശസ്ത്രക്രിയക്ക് വിധേയമാക്കി പുറത്തെടുത്തത് 38 കിലോ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആയിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് കാള സുഖം പ്രാപിച്ചു വരുന്നു. പുത്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജി സുരേഷ്, ബാലമുരുകന്‍ , തങ്കപാണ്ഡ്യന്‍, ജോണ്‍ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി