ദേശീയം

ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഡോ. കഫീൽ ഖാൻ വീണ്ടും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ഗോരഖ്പുർ: കൂട്ട ശിശു മരണത്തിന്റെ പേരിൽ കഴിഞ്ഞ വർഷം യുപി സർക്കാർ ജയിലിലടച്ച ഡോ. കഫീൽഖാനെ മറ്റൊരു കേസിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഉടൻ വീണ്ടും അറസ്റ്റ് ചെയ്തു. ഒൻപത് വർഷം മുൻപ് മറ്റൊരാളുടെ തിരിച്ചറിയൽ കാർഡും ഫോട്ടോയും ഉപയോഗിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങി 82 ലക്ഷം രൂപ കൈമാറ്റം ചെയ്തുവെന്ന കേസിലാണ് കഫീൽഖാനെയും സഹോദരൻ അദീലിനെയും പിടികൂടിയത്.

മണിപ്പാലിൽ വിദ്യാർഥിയായിരുന്ന കാലത്താണ് കഫീൽഖാൻ ബാങ്കിനെ കബളിപ്പിക്കാൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. മുസാഫർ ആലമാണു പരാതി നൽകിയത്. സർക്കാർ ആശുപത്രിയിൽ ചെന്നു ഡോക്ടർമാരുമായി തർക്കിക്കുകയും ചികിൽസയ്ക്കു തടസം സൃഷ്ടിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ നടപടി. 

ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശിശു മരണം രാാജ്യം മുഴുവൻ വൻ വിവാദമായ കാലത്താണ് കഫീൽഖാൻ  ശ്രദ്ധേയനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ