ദേശീയം

മോദി പറഞ്ഞത് പെരും നുണ; നാല് വര്‍ഷത്തിനിടെ നിര്‍മ്മിച്ചത് 35 വിമാനത്താവളങ്ങളല്ല, ഏഴെണ്ണം മാത്രം 

സമകാലിക മലയാളം ഡെസ്ക്

നാല് വര്‍ഷത്തിനിടെ 35 വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചുവെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം നുണ. സിക്കിമില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ അവകാശവാദം. 2014വരെ രാജ്യത്ത് 65 വിമാനത്താവളങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നായിരുന്നു മോദിയുടെ പ്രസംഗം. താന്‍  ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തെ നൂറാമത്തെ വിമാനത്താവളമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റും ചെയ്തിരുന്നു. രാജ്യത്ത് ഇപ്പോള്‍ നൂറാമത്തെ വിമാനത്താവളവും പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുന്നു. ഇതില്‍ 35എണ്ണം അവസാന നാല് വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചവയാണ് എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ തന്നെ സൂചിപ്പിക്കുന്നത് രാജ്യത്ത് 2014വരെ 94 വിമാനത്താവളങ്ങളുണ്ട് എന്നാണ്. മോദി സര്‍ക്കാരിന്റെ കാലയളവില്‍ 33 വിമാനത്താവളങ്ങളിലേക്ക് പുതിയ സര്‍വ്വീസ് തുടങ്ങുകമാത്രമാണ് ചെയ്തതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നു.

67 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ 2014 വരെ നിര്‍മ്മിച്ചത് 65 വിമാനത്താവളങ്ങളാണ്. അതായത്, ഒരുവര്‍ഷം ഒരു വിമാനത്താവളം എന്ന ശരാശരിയില്‍. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് പ്രകാരം ശരാശരി ഒരു വര്‍ഷം 9 വിമാനത്താവളങ്ങളാണ് നിര്‍മ്മിച്ചത്-ഇതായിരുന്നു മോദിയുടെ അവകാശവാദങ്ങള്‍.

എന്നാല്‍ രാജ്യത്ത് വ്യോമമേഖലയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദിത്വം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്. 2017-18ലെ വാര്‍ഷിക കണക്ക് അനുസരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ളത് 129 വിമാനത്താവളങ്ങളാണ്. ഇതില്‍ 23 അന്താരാഷ്ട്ര വിമാനത്താവളങ്ങളും 78 ആഭ്യന്തരവിമാനത്താവളങ്ങളും എട്ട് കസ്റ്റംസ് വിമാനത്താവളങ്ങളും 20 സിവില്‍ വിമാനത്താവളങ്ങളുമാണ്.

2018 ജൂലൈ 19 നും ആഗസ്റ്റ് 8 നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്ക് പ്രകാരം 129 വിമാനത്താവളങ്ങളില്‍ 101 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനസജ്ജവും 28 എണ്ണം പൂര്‍ണ്ണപ്രവര്‍ത്തനസജ്ജമല്ലാത്തതുമാണ്.

2014 ഡിസംബര്‍ വരെ രാജ്യത്തെ വിമാനത്താവളങ്ങുടെ എണ്ണം 125 ആണെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്. 2014 ഡിസംബര്‍ 1 വരെ ഇവയില്‍ 94 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്‌സും പ്രവര്‍ത്തനസജ്ജവും 31 വിമാനത്താവളങ്ങളും/ സിവില്‍ എന്‍ക്ലേവ്‌സും പൂര്‍ണ്ണപ്രവര്‍ത്തനസജ്ജമല്ലാത്തതുമാണ്. അതായത് 2014-18 കാലയളവില്‍ രാജ്യത്തെ പ്രവര്‍ത്തനസജ്ജമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചത് ഏഴെണ്ണം മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു