ദേശീയം

റഫേലില്‍ മോദിയെ പിന്തുണച്ച് ശരദ് പവാര്‍; പ്രതിപക്ഷത്തിന്റെ ആവശ്യം വിവേകശൂന്യം, ഉദേശശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയമില്ലെന്ന് എന്‍സിപി നേതാവ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റഫേല്‍ ഇടപാടില്‍ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദേശശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയം ഉണ്ടാകില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. മോദിയെ പിന്തുണച്ച് സംസാരിച്ച ശരദ് പവാര്‍ റഫേല്‍ ഇടപാടിന്റെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍  സര്‍ക്കാര്‍ പങ്കുവെയ്ക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തെയും തളളി. വിവേകശൂന്യമായ ആവശ്യമാണിത് എന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

മറാത്തി ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മോദിയെ പിന്തുണച്ചും പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചു കൊണ്ടുമുളള ശരത് പവാറിന്റെ വാക്കുകള്‍. അതേസമയം യുദ്ധവിമാനത്തിന്റെ വില പുറത്തുവിടുന്നതില്‍ ഒരു ദോഷവുമില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഉദേശശുദ്ധിയില്‍ സംശയം ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ഭാഗം വിശദീകരിച്ച പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. അതേസമയം സര്‍ക്കാരിന്റെ വാദഗതികള്‍ ഭംഗിയായി അവതരിപ്പിക്കുന്നതാണ് ധനമന്ത്രി അരുണ്‍ ജയ്റ്റലിയില്‍ കണ്ടതെന്നും ശരദ്്പവാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു