ദേശീയം

കൊലപാതകത്തെ അപകടമരണമായി കണ്ട് ഇന്‍ഷൂറന്‍സ് അനുവദിക്കാം;  ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊലപാതകത്തിന് ഇരയായ വ്യക്തിയുടേത് അപകടമരണമായി കണക്കാക്കി ഇന്‍ഷൂറന്‍സ് നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.  മഹാരാഷ്ട്രാ സ്വദേശിയായ പവന്‍ മച്ദാനിയുടെ അച്ഛന്റെ കൊലപാതകക്കേസ് പരിഗണിച്ചാണ് കമ്മീഷന്‍ ഈ വിധി പുറപ്പെടുവിച്ചത്. 

അച്ഛന്റെ മരണം അപകട മരണമായി കണക്കാക്കി മകനായ പവന് 20 ലക്ഷം രൂപ നാലാഴ്ചയ്ക്കകം നല്‍കാനാണ് റോയല്‍ സുന്ദരം ഇന്‍ഷൂറന്‍സ് കമ്പനിയോട് കമ്മീഷന്‍  ആവശ്യപ്പെട്ടത്‌. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു. പോളിസി എടുക്കുന്ന ഉപഭോക്താക്കളെ മാന്യമായി പരിഗണിക്കണമെന്നും മൂന്ന് മാസത്തിനുള്ളില്‍ തുക വിതരണം ചെയ്തതിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

ഉപഭോക്താവിന്റെ നീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും തുല്യരല്ലാത്തവരുടെ പോരാട്ടമാണ് ഇത്തരം അവസ്ഥകളില്‍ ഉണ്ടാകുന്നതെന്നും ബഞ്ച് നിരീക്ഷിച്ചു. കൊലപാതകത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് അവിചാരിതമായി സംഭവിക്കുന്ന ഒന്നാണെന്ന് തന്നെയാണ് സാധാരണ മനുഷ്യന്‍ കരുതുന്നത്. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ബഞ്ച് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്