ദേശീയം

ഇന്ത്യ ഭീകരതയുടെ ഇര, ചര്‍ച്ച നിര്‍ത്തിയത് പാകിസ്ഥാന്റെ സ്വഭാവം കാരണമെന്നും സുഷമാ സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് :  ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും ഭീകരവാദത്തിന്റെ വെല്ലുവിളി ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തുന്നത് അയല്‍രാജ്യത്ത് നിന്നുമാണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഐക്യരാഷ്രസഭയുടെ പൊതു സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാനെ കടുത്ത ഭാഷയിലാണ് സുഷമ സ്വരാജ് വിമര്‍ശിച്ചത്. സമാധാന ചര്‍ച്ച പ്രഖ്യാപിക്കുകയും മറുവശത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ സ്വഭാവം കാരണമാണ് ചര്‍ച്ചകള്‍ നിര്‍ത്തി വയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായതെന്നും അവര്‍ തുറന്നടിച്ചു.
 
കൊലയാളികളെ സംരക്ഷിക്കുന്ന നയമാണ് പാകിസ്ഥാന്റേത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവിടെ വിലസി നടക്കുകയാണ് എന്നും അവര്‍ പ്രസംഗത്തില്‍ പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇത് വ്യാപിപ്പിക്കുക മാത്രമല്ല, നിഷേധിക്കുന്ന കാര്യത്തിലും പാകിസ്ഥാന്‍ വിദഗ്ധരാണ് എന്നും സുഷമ സ്വരാജ് പറഞ്ഞു. 

ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. ഇതേ സ്ഥിതിയാണ് എല്ലാ കാര്യത്തിലുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെയും മുംബൈയിലെയും ഭീകരാക്രമണങ്ങളാണ് സമാധാനത്തെ കുറിച്ചുള്ള പ്രതീക്ഷകളെ നശിപ്പിച്ചു കളഞ്ഞതെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്