ദേശീയം

എടിഎമ്മില്‍ നിന്നും 18 ലക്ഷം അടിച്ചുമാറ്റി ; ബാങ്ക് മാനേജര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : എടിഎമ്മില്‍ നിന്നും 18 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ബാങ്ക് മാനേജര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഷാംലിയിലാണ് സംഭവം. ഒരു വിദേശബാങ്കിന്റെ ബ്രാഞ്ച് മാനേജറായ റോബിന്‍ ബന്‍സലാണ് പൊലീസിന്റെ പിടിയിലായത്. 

മാര്‍ച്ച് നാലിനാണ് ബാങ്കിന്റെ ഷാംലിയിലെ എടിഎമ്മില്‍ നിന്നും 18 ലക്ഷം രൂപ മോഷണം പോകുന്നത്. അന്വേഷണത്തില്‍ ബന്തികേഡ ഗ്രാമത്തിലെ ബാങ്കിലെ മാനേജറായ  റോബിന് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. 

ഇതിനു പിന്നാലെ റോബിന്‍ ഒളിവില്‍ പോകുകയായിരുന്നു. വെള്ളിയാഴ്ചയാണ് റോബിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 14 ലക്ഷം രൂപ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ പറഞ്ഞു. 

കേസില്‍ ചേതന്‍ എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ ചേതന് എടിഎമ്മിന്റെ പാസ് വേര്‍ഡും, എടിഎം തുറക്കുന്നതിനുള്ള ടെക്‌നിക്കും റോബിന്‍ ബന്‍സല്‍ പറഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍