ദേശീയം

കശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രാവിലെ 8.15 ഓടെയാണ് ആക്രമണം ഉണ്ടായത്. ആയുധധാരികളായ സംഘം സ്‌റ്റേഷനുള്ളിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞത് പൊട്ടിയാണ് പൊലീസുകാരന്‍ മരിച്ചത്. ഭീകരസംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് പറയാനാകില്ലെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മറഞ്ഞുവെന്നും പൊലീസുകാര്‍ പറയുന്നു. 

 വാചി മണ്ഡലത്തിലെ എംഎല്‍എ ആയ ഐജാസ് അഹ്മദ് മിറിന് സുരക്ഷ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു.

 കഴിഞ്ഞ കണ്ട് ദിവസങ്ങളിലായി അനന്ത് നാഗ്, ബുദാം, ശ്രീനഗര്‍ എന്നിവിടങ്ങളില്‍  സൈന്യവും ഭീകരരുമായി ഏറ്റമുട്ടലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ