ദേശീയം

കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് ബിഎംഡബ്ല്യു; നാല് കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ : കാല്‍നടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നീങ്ങിയ ബിഎംഡബ്ല്യുവിനെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. തെക്കന്‍ മുംബൈയിലെ റേയ് റോഡിലായിരുന്നു സിനിമാ സ്റ്റൈല്‍ ചേസിങ് നടന്നത്. പുലര്‍ച്ചെ 12.30 ഓടെയാണ് അമിത വേഗത്തിലെത്തിയ ആഡംബരക്കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ച ശേഷം നിര്‍ത്താതെ പോയത് പട്രോള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബൈക്കില്‍ ചിലരും കൂടെ പൊലീസിനൊപ്പം കൂടിയതോടെയാണ് കാര്‍ഡ്രൈവറായ മെഹ്മ്മൂദ് അസ്ലമിനെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. 

മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ നാല് കിലോമീറ്ററോളമാണ് പൊലീസിനെ വലച്ചത്. ബൈക്കിലെത്തിയ  യുവാക്കള്‍ കാര്‍ തടഞ്ഞ് ഡ്രൈവറെ പുറത്തിറക്കുകയും അടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. രോഷാകുലരായ നാട്ടുകാര്‍ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തല്ലിപ്പൊട്ടിക്കുകയും ഗ്ലാസ് തകര്‍ക്കുകയും ചെയ്തു.

ഡ്രൈവറായ മുഹ്മൂദ് അസ്ലമിനെ കാറേല്‍പ്പിച്ചാണ് ഉടമ ബിസിനസ് ആവശ്യങ്ങള്‍ക്കായി ദുബൈയിലേക്ക് പോയത്. അപകടകരമാം വിധം വാഹനമോടിച്ചതിനും, വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചതിനും, മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്