ദേശീയം

ഹെലികോപ്ടര്‍ വ്യോമാതിര്‍ത്തി മുറിച്ചു കടന്നത് അബദ്ധത്തില്‍; വിശദീകരണവുമായി പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യോമതിര്‍ത്തി കടന്ന് ഇന്ത്യന്‍ മേഖലയില്‍ ഹെലികോപ്ടര്‍ പറന്നതില്‍ വിശദീകരണവുമായി പാകിസ്ഥാന്‍. അബദ്ധത്തില്‍ വ്യോമാതിര്‍ത്തി മുറിച്ചു കടന്നതാണ് എന്നാണ്‌ വിശദീകരണം.  ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാകിസ്ഥാന്‍ ഹെലികോപ്ടര്‍ പറന്നത്. ഹെലികോപ്ടറിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തിരുന്നു. 

യുഎന്‍ പൊതുസഭയില്‍ ഇന്ത്യപാക് ഉരസല്‍ രൂക്ഷമായതിന് തൊട്ട് പിന്നാലെയാണ് ഹെലികോപ്ടര്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയത്.

ഇന്ന് രാവിലെ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പൊലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. സ്‌റ്റേഷനുള്ളിലേക്ക് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്