ദേശീയം

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാംപുവില്‍ കാന്‍സറിന് കാരണമാവുന്ന പദാര്‍ഥം; സാംപിളുകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാന്‍സറിന് കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ബേബി ഷാംപൂ പരിശോധനയ്ക്ക് അയയ്ക്കാന്‍ നാഷണല്‍ ഡ്രഗ് റഗുലേറ്റര്‍ തീരുമാനിച്ചു. രാജസ്ഥാന്‍ ഡ്രഗ് റഗുലേറ്റര്‍ നടത്തിയ പരിശോധനയിലാണ് 'നോ മോര്‍ ടിയേഴ്‌സ് ബേബി ഷാംപു'വില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം ഉള്ളതായി തെളിഞ്ഞത്. 

കേന്ദ്ര കുടുംബ ക്ഷേമ ആരോഗ്യ വകുപ്പിന്റെ ലാബുകളിലാവും ടെസ്റ്റുകള്‍ നടത്തുക. രാജസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ തന്നെയാണ് തീരുമാനമെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍  എസ് ഈശ്വര റെഡ്ഡി വ്യക്തമാക്കി. ഷാംപുവില്‍ കാന്‍സര്‍ കാരണമായ ഘടകങ്ങള്‍ ഉണ്ടെന്ന് തെളിഞ്ഞാല്‍ ഷാംപു പിന്‍വലിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

ഗുണനിലവാരം തീരെയില്ലാത്തതും ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ അടങ്ങിയതുമാണ് 'നോ മോര്‍ ടിയേഴ്‌സ് ഷാംപു'വെന്നായിരുന്നു രാജസ്ഥാന്‍ ഡ്രഗ് കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഎസ് കമ്പനിയോട് വിശദമായ വിശദീകരണവും അധികൃതര്‍ ആ വശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാംപൂ സാംപിളുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'