ദേശീയം

രാജസ്ഥാനിൽ വ്യോമസേന താവളത്തിന് സമീപത്ത് ബോംബ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനു സമീപത്തുനിന്ന് ബോംബ് കണ്ടെത്തി. ബികാനീർ ടൗണിന് 13 കിലോമീറ്റർ മാറി നാല്‍-ബിക്കനീര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനു സമീപത്തുനിന്നുമാണ് ബോംബ് കണ്ടെത്തിയത്. 

പൊലീസും വ്യോമസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിർത്തിയിൽ പാകിസ്ഥാന്റെ എഫ് -16 യുദ്ധവിമാനങ്ങൾ നിയന്ത്രണരേഖ ലംഘിക്കാനെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമസേന സുഖോയ് വിമാനങ്ങൾ നിരത്തി പ്രതിരോധിച്ചതോടെ, പാക് വിമാനങ്ങൾ തിരിച്ചുപോകുകയായിരുന്നു. 

കൂടാതെ അതിർത്തിയിൽ ആളില്ലാ ഡ്രോണുകളെയും പാകിസ്ഥാൻ ഇന്ത്യൻ സേനാ വിന്യാസം നിരീക്ഷിക്കാൻ വിട്ടിരുന്നു. ഇതിനിടെ പാക് വിമാനത്തിൽ നിന്നും വീണ ബോംബാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്