ദേശീയം

രാഹുല്‍ ഗാന്ധിക്കും യെച്ചൂരിക്കും എതിരെ ആര്‍എസ്എസിന്റെ ഒരുരൂപയുടെ മാനനഷ്ടക്കേസ്

സമകാലിക മലയാളം ഡെസ്ക്

താനെ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും എതിരെ ആര്‍എസ്എസന്റെ ഒരുരൂപ മാനനഷ്ടക്കേസ്. താനെ സിവില്‍ കോടതിയിലാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെ ആര്‍എസ്എസ് നേതാവ് വിവേക് ചമ്പനേക്കര്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി നേതാക്കള്‍ക്ക് നോട്ടീസയച്ചു. 

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ഇദ്ദേഹം കോടതിയെ സമീപീച്ചിരിക്കുന്നത്. 

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ, ആര്‍എസ്എസിനും ബിജെപിക്കും എതിരെ പറയുന്നവര്‍ ആരായാലും അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആര്‍എസ്എസിനെ കടന്നാക്രമിച്ച യെച്ചൂരി കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും ആരോപിച്ചിരുന്നു. 

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ്  ആര്‍എസ്എസ് ഇരു നേതാക്കള്‍ക്കും എതിരെ ഒരു രൂപയുടെ മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടെയും പാര്‍ട്ടി അംഗങ്ങള്‍ ഗൗരി ലങ്കേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ പേര് പരാമര്‍ശിക്കുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം