ദേശീയം

ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിന് ശേഷം വ്യക്തി; മോദിക്കെതിരെ അദ്വാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിന് ശേഷം വ്യക്തിയെന്ന നിലപാടാണ് തന്റെത്. ഈ ആശയത്തിലാണ് താന്‍ മുന്നോട്ട് പോയതെന്ന് അദ്വാനി പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ സ്വാതന്ത്ര്യവും വൈവിധ്യവുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍.തെരഞ്ഞടുക്കാനുള്ള പൗരന്‍മാരുടെ സ്വാതന്ത്ര്യത്തില്‍ പാര്‍ട്ടി പ്രതിജ്ഞാ ബദ്ധമാണ്. ഇന്ത്യന്‍ ദേശീയതയില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവരെ രാജ്യദ്രോഹികളായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആദ്യമായാണ അദ്വാനിയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്