ദേശീയം

എന്റെ പ്രവര്‍ത്തകരെ തല്ലരുത്, നിര്‍ത്തൂ...; ആര്‍ത്തലച്ച് എത്തിയ ജനത്തെ തടയാന്‍ ലാത്തിവീശിയ പൊലീസിനോട് രാഹുല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പൊതുപരിപാടിയില്‍ തന്നെ കാണാന്‍ തിരക്കുകൂട്ടിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയ പൊലീസിനെ ശാസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊലീസിനോട് ലാത്തിചാര്‍ജ് നടത്തുന്നത് നിര്‍ത്താന്‍ അദ്ദേഹം ഉച്ചത്തില്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. 

തെലങ്കാനയിലെ ഹൊസുര്‍നഗറിലെ പരിപാടിക്കിടെയാണ് സംഭവം നടന്നത്. വലിയ കൂട്ടമാണ് രാഹുലിനെ കാണാന്‍ കാത്തുനിന്നത്. രാഹുല്‍ അടുത്തെത്തിയപ്പോള്‍ ജനക്കൂട്ടം ഇളകിമറിയുകയായിരുന്നു. 

ഇവരെ പിന്തിരിപ്പിക്കാന്‍ ഒടുവില്‍ ലാത്തിവീശി. അപ്പോഴേക്കും രാഹുല്‍ ഇടപെട്ടു. പ്രവര്‍ത്തകരെ തല്ലുന്നത് നിര്‍ത്തൂവെന്ന് അദ്ദേഹം ഉറക്കെ പൊലീസിനോട് വിളിച്ചു പറഞ്ഞു. ശേഷം പെട്ടെന്ന് അദ്ദേഹം പ്രവര്‍ത്തരുടെ അടുത്തേക്ക് ചെന്നു. ആര്‍ത്തെത്തിയ പ്രവര്‍ത്തകര്‍ക്കിടയില്‍ എന്തുചെയ്യണം എന്നറിയാതെ പൊലീസ് അല്‍പനേരം പകച്ചുനിന്നു. അപ്പോഴേക്കും പ്രത്യേക സുരക്ഷാ വിഭാഗം രാഹുലിനെ വളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്