ദേശീയം

വോട്ട് കിട്ടാന്‍ ട്രാക്ടറോടിച്ച് ഹേമമാലിനി; കൂളറും ഫിറ്റ് ചെയ്താണോ പാടത്തിറങ്ങുന്നതെന്ന് ഒമര്‍ അബ്ദുള്ളയുടെ പരിഹാസം

സമകാലിക മലയാളം ഡെസ്ക്

മഥുര: പിങ്ക് നിറത്തിലുള്ള സാരിയും കൂളിങ് ഗ്ലാസുമായി ട്രാക്ടറോടിച്ചെത്തിയാണ് ഹേമമാലിനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ചിരിച്ച് കൊണ്ട് വയലിലൂടെ ട്രാക്ടറോടിക്കുന്ന ഹേമമാലിനിയുടെ സ്‌റ്റൈലന്‍ ചിത്രം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പങ്കുവയ്ക്കുകയും ചെയ്തു. 'ഫാന്‍സി ട്രാക്ടറാണ്' ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ഓടിക്കുന്നതെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പരിഹാസം.

ആ ട്രാക്ടറിനുള്ളില്‍ കാണുന്ന രണ്ട് ഡ്രമ്മുകളെന്താണ്? തണുത്ത കാറ്റ് കിട്ടാന്‍ വച്ച കൂളറാണെന്ന് പറയരുതേ എന്നായിരുന്നു ഹേമമാലിനിയെ ട്രോളിക്കൊണ്ട് ഒമര്‍ അബ്ദുള്ള കുറിച്ചത്. 

നേരത്തേ ഓഫ് വൈറ്റ് സില്‍ക്ക് സാരിയുമായി കൊയ്ത്തരിവാളും കറ്റയുമായി വയലില്‍ നിന്ന് കയറി വരുന്ന ഹേമമാലിനിയുടെ ചിത്രവും വൈറലായിരുന്നു. വിമര്‍ശനം ഉയര്‍ന്നപ്പോള്‍, ഞാനൊരു നടിയാണ്, സെലിബ്രിറ്റിയാണ്. കൊയ്യുന്നതൊന്നും മുംബൈയില്‍ കാണാത്ത കാഴ്ചയാണ്. ഗ്രാമത്തിലേക്ക് പോയപ്പോള്‍ ആ സ്ത്രീകള്‍ കൊയ്യുകയായിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടു. ഇനിയിപ്പോ, ഞാന്‍ അഭിനയിച്ചാല്‍ തന്നെ എന്താണ് കുഴപ്പം? അതിലെന്താണ് തെറ്റ്. തിരിച്ച് മുംബൈയിലെത്തി എല്ലാവരെയും ആ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമായെന്നും താരം പറഞ്ഞു. 

ഇത് രണ്ടാം തവണയാണ് അവര്‍ മഥുരയില്‍ നിന്ന് ജനവിധി തേടുന്നത്. ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിയെയാണ് അവര്‍ 2014 ല്‍ പരാജയപ്പെടുത്തിയത്. വയലില്‍ ഇറങ്ങിയിട്ടും ട്രാക്ടറോടിച്ചിട്ടും ഇക്കുറി കാര്യമുണ്ടാവില്ലെന്നാണ് മഥുരയില്‍ നിന്നുള്ള വാര്‍ത്തകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എംപിയെ കാണാന്‍ കിട്ടിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്