ദേശീയം

പൊറുതിമുട്ടിയ ത്രിപുരയിലെ ജനങ്ങള്‍ ബിജെപിക്കായി കാത്തിരുന്നു, വിജയം ആവര്‍ത്തിക്കും; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മോദി 

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ വിലകല്‍പ്പിക്കുന്നത് അവരുടെ ഭരണഘടനയ്ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കാലത്ത് നിരവധി എംപിമാരും എംഎല്‍എമാരും മുഖ്യമന്ത്രിമാരും ഉണ്ടായിരുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ആലസ്യത്തിലാണ്. അവര്‍ കിതയ്ക്കുകയാണെന്നും ത്രിപുരയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ടിവി സംവാദങ്ങളിലാണ് ഇപ്പോള്‍ ഇടതുനേതാക്കള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. ജനങ്ങളുമായി ഇവര്‍ അകന്നതായും മോദി ആരോപിച്ചു. പാവങ്ങളുടെ ക്ഷേമം കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ഗണനാ വിഷയങ്ങളല്ല.പ്ര്ത്യയശാസ്ത്രത്തെ ഉപേക്ഷിച്ച്, ഇടതുപാര്‍ട്ടികളും പാവങ്ങളെയും തൊഴിലാളികളെയും അവഗണിച്ചതായും മോദി കുറ്റപ്പെടുത്തി. 

ത്രിപുരയില്‍ ഇടതുസര്‍ക്കാരിനെ ജനങ്ങള്‍ പുറത്താക്കിയ രീതി ഒരു ദൃഷ്ടാന്തമാണ്. ഇത് രാജ്യത്തിന് ഒന്നടങ്കം ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചതായും മോദി പറഞ്ഞു.ത്രിപുരയില്‍ ഭരണം പിടിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ ശ്രമവും നടത്തി. എന്നാല്‍ ജനങ്ങള്‍ അത് അനുവദിച്ചില്ല. ഇടതുമുന്നണിയുടെ അതിക്രമങ്ങള്‍ സഹിച്ച ത്രിപുരയിലെ ജനങ്ങള്‍ ബിജെപിയുടെ ഉയര്‍ച്ചയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു