ദേശീയം

ഹിറ്റ്‌ലര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ മോദിയുടെ പ്രവൃത്തികള്‍ കണ്ട് ആത്മഹത്യ ചെയ്‌തേനെ ; ആഞ്ഞടിച്ച് മമത

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി രംഗത്ത്. കൂട്ടക്കൊലകളിലൂടെയും കലാപങ്ങളിലൂടെയുമാണ് നരേന്ദ്രമോദി രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചത്. ഫാസിസ്റ്റുകളുടെ രാജാവാണ് മോദി. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍, മോദിയുടെ പ്രവൃത്തികള്‍ കണ്ട് അദ്ദേഹം ആത്മഹത്യ ചെയ്‌തേനെ എന്നും മമത പറഞ്ഞു. 

റായ്ഗഞ്ജില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മമത നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് അടിച്ചമര്‍ത്താനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. മോദി തികച്ചും സ്വാര്‍ത്ഥനായ വ്യക്തിയാണ്. തന്നെക്കുറിച്ച് മോദി ഒരു സിനിമ പിടിച്ചു. എന്നാല്‍ കലാപത്തിന്റെ പേരിലാകും ജനങ്ങള്‍ മോദിയെ ഓര്‍ക്കുക. ഒരാളും ഗുജറാത്ത് കലാപം മറക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. 

ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇത് ബംഗാളില്‍ നടപ്പാക്കൂ. എന്ത് സംഭവിക്കുമെന്ന് അപ്പോള്‍ കാണാം. മമത ബിജെപിയെ വെല്ലുവിളിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഏഴു ഘട്ടങ്ങളിലും ബംഗാളില്‍ വോട്ടെടുപ്പുണ്ട്. ഏപ്രില്‍ 11, 18, 23, 29, മെയ് 06, 12, 19 തീയതികളിലായാണ് വോട്ടെടുപ്പ് നടക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല