ദേശീയം

14 വര്‍ഷം ശിക്ഷയില്‍ 24 മാസം ഒന്നുമല്ലെന്ന് സുപ്രിം കോടതി; ലാലുവിന്റെ ജാമ്യാപേക്ഷ തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.കഴിഞ്ഞ 24 മാസമായി താന്‍ ജയിലില്‍ ആണെന്ന് വാദിച്ച ലാലുവിനോട് ജീവപര്യന്തം ശിക്ഷയില്‍ 24 മാസമൊന്നും ഒരു കണക്കേയല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ
മറുപടി. ലാലുവിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലാലു ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്.

രാഷ്ട്രീയമായ ഇടപെടലുകളിലൂടെ ജാമ്യവ്യവസ്ഥകളെ ദുരുപയോഗം ചെയ്യുമെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ എട്ടുമാസമായി ചികിത്സാ ആവശ്യങ്ങള്‍ക്കെന്നും പറഞ്ഞ് ലാലുപ്രസാദ് യാദവ് ആശുപത്രിയില്‍ വിഐപി പരിഗണനയിലാണ് എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. 

ജയിലില്‍ കഴിയുന്ന തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് ലാലുപ്രസാദ് യാദവ് ശിക്ഷ അനുഭവിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ