ദേശീയം

റോഡ് ഷോയുമായി അമേഠിയെ ഇളക്കിമറിച്ച് രാഹുല്‍ ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര എന്നിവര്‍ക്കൊപ്പം റോഡ് ഷോ നടത്തിയ ശേഷമാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തടിച്ചുകൂടിയ ജനക്കൂട്ടം മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് രാഹുലിനെ വരവേറ്റത്. 

തുടര്‍ന്ന് നാമനിര്‍ദേശ പത്രിക നൽകുന്ന ചടങ്ങില്‍ അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റെയ്ഹാന്‍, മിരായ എന്നിവരും സംബന്ധിച്ചു. രാഹുലിന്റെ സ്ഥിരം മണ്ഡലമാണ് അമേഠി. ഇത്തവണ അമേഠിക്ക് പുറമേ വയനാട്ടിലും രാഹുല്‍ ജനവിധി തേടുന്നുണ്ട്. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് ബിജെപി ഇത്തവണയും അമേഠിയില്‍ രാഹുലിനെതിരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ സ്മൃതിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍