ദേശീയം

ശവം എണ്ണുന്നത് ധീരന്‍മാരല്ല, കഴുകന്‍മാര്‍; ബലാക്കോട്ടില്‍ തെളിവ് ചോദിച്ച കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രാജ്‌നാഥ് സിങ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശവങ്ങളുടെ കണക്കെടുക്കുന്നത് കഴുകന്‍മാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ധീരന്‍മാര്‍ ഒരിക്കലും അത്തരം കാര്യങ്ങള്‍ക്ക് സമയം കളയാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബലാക്കോട്ടില്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിനും 300 ഭീകരര്‍ കൊല്ലപ്പെട്ടതിനും കോണ്‍ഗ്രസ് നേരത്തേ തെളിവ് ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. 

പാകിസ്ഥാനെ വിഭജിച്ച് ഇന്ദിരാ ഗാന്ധി ബംഗ്ലാദേശ് ഉണ്ടാക്കിയപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി വലിയ പിന്തുണയാണ് പാര്‍ലമെന്റില്‍ നല്‍കിയത്. എന്തുകൊണ്ട് കോണ്‍ഗ്രസ് മോദിയെ ബലാക്കോട്ട് വിഷയത്തില്‍ പിന്തുണയ്ക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് ചോദിച്ചു. ബലാക്കോട്ട് ആക്രമണത്തോടെ ഇന്ത്യയെ ആരും 'ദുര്‍ബല രാജ്യ'മെന്ന് മുദ്രകുത്തുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 

നിരപരാധികളായ മനുഷ്യരെ സൈന്യം കൊല്ലുന്നില്ല ഭീകരവാദികളെ ഇല്ലായ്മ ചെയ്യുമ്പോള്‍ പ്രതിപക്ഷത്തിന് വേദനിക്കേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍