ദേശീയം

അര്‍ധ രാത്രിമുതല്‍ വിമാനം പറത്തില്ലെന്ന് ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍;  പണിമുടക്കിലേക്കെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ന് അര്‍ധരാത്രി മുതല്‍ വിമാനം പറത്തില്ലെന്ന് ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍. ശമ്പളക്കുടിശ്ശിക പരിഹരിക്കാത്തതിനെ തുടര്‍ന്നാണ്  പണിമുടക്കിലേക്ക് നീങ്ങുന്നത്. ആയിരത്തോളം പൈലറ്റുമാരും എഞ്ചിനീയര്‍മാരുമാണ് പണിമുടക്കുന്നത്. നാളെ രാവിലെയോടെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 

കടക്കെണിയില്‍ ആയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പലതും കഴിഞ്ഞ ഒരാഴ്ചയായി ജെറ്റ് എയര്‍വേസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. മാസങ്ങളായി ശമ്പളം മുടങ്ങിയിട്ടും കമ്പനിയുടെ പ്രവര്‍ത്തനം നിലയ്ക്കാതിരിക്കുന്നതിനായാണ് ജോലിക്ക് വന്നിരുന്നതെന്നും ഇനി അത് തുടരാന്‍ സാധ്യമല്ലെന്നും നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് തലവന്‍ കരണ്‍ ചോപ്ര വ്യക്തമാക്കി. 

1500 കോടി രൂപ എസ്ബിഐയില്‍ നിന്ന് ലഭിക്കുമ്പോള്‍ ശമ്പളക്കുടിശ്ശിക തീര്‍ക്കാമെന്നായിരുന്നു പൈലറ്റുമാര്‍ക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇത് പാലിക്കുകയുണ്ടായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്