ദേശീയം

ആഗ്രയിലും മഥുരയിലും വോട്ടിങ് മെഷീനുകളില്‍ തകരാറ്; അസമില്‍ വിവിപാറ്റ് പണി മുടക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ യുപിയിലെ ചിലയിടങ്ങളില്‍ നിന്നും അസമില്‍ നിന്നും വോട്ടിങ് മെഷീനുകളില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടിങ് മെഷീനിലെ തകരാറുകള്‍ പരിഹരിക്കാന്‍ സമയം എടുത്തതിനെ തുടര്‍ന്ന് ആഗ്രയിലും മഥുരയിലും ഒഡിഷയിലെ രണ്ട് ബൂത്തുകളിലും വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 

അസമിലെ സില്‍ച്ചറില്‍ വിവി പാറ്റ് മെഷീന്‍  തകരാറിലായതായും റിപ്പോര്‍ട്ടുകളുണ്ട്. തകരാറുകള്‍ പരിഹരിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളില്‍ നിന്നുള്ള പതിനഞ്ചരക്കോടിയോളം ജനങ്ങളാണ് ഇന്ന് വോട്ട് ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ വെല്ലൂരും ത്രിപുര ഈസ്റ്റ് നിയോജക മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു. ഉത്തര്‍ പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, ജമ്മു കശഅമീര്‍, ബിഹാര്‍, ഛത്തീസ്ഗഡ്, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുറമേ ഒഡിഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. 
 ഒന്നാം ഘട്ട വോട്ടെടുപ്പിനിടയിലും ഏഴ്  സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ